Saturday, October 12, 2013

ഹൈക്കു 12/10/2013

ഇലക്കീറിലെ ഉരുളയിൽ 
ചിതറിയ ചെത്തിപ്പൂക്കൾ 
ഈറന്‍ കാറ്റ്

Monday, September 30, 2013

Haiku - Sept 2013

ഇളം കാറ്റ് 
ഉലയുന്ന റോസാപ്പൂവിതളിന്‍ തുമ്പത്ത്
ഇനിയും പൊഴിയാതെ മഞ്ഞുതുള്ളി

Monday, September 16, 2013

Haiku 2012 Aug 15

സ്വാതന്ത്ര്യദിനം 
കൂട്ടിലെ തത്തമ്മയ്ക്ക് 
പതാക നിറം 

Haiku Sept 2013

എരണ്ടകൾ പറന്നകലും വരെ 
പാതി മുങ്ങി നിൽപ്പാണ്‌ സൂര്യൻ
കരയും തിരയും അനങ്ങാതെ

Sunday, September 8, 2013

Haiku Sept 2013

ചെത്തിപ്പൂവിൻ തുമ്പത്ത്
ചിറകടിച്ച് തേന്‍കുരുവി 
ഒരിതൾ പോലുമടരാതെ

Wednesday, July 3, 2013

ഇതള്‍ കൊഴിഞ്ഞ നിശാഗന്ധി

ഈറന്‍ പുലരിയില്‍ 
ഇതള്‍ കൊഴിഞ്ഞ നിശാഗന്ധി 
മറവില്‍ കാര്‍മേഘം

Tuesday, June 25, 2013

സ്നേഹത്തെ മായ്കുന്ന സിന്ദൂരം

സ്നേഹത്തെ മായ്കുന്ന സിന്ദൂരം 


സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല  വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍,
 
നീയന്നു ചാര്‍ത്തിയ സിന്ദൂരപ്പൂവിന്നു-
നെഞ്ജ‍ത്തിലെയ്ക്ക് കരിഞ്ഞു വീണു, 
നീയന്നു പാടിയ പാട്ടിന്റെയീണമൊ -
പെയ്യാതെ നില്‍കുന്ന മാരി പോലെ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
 
ഒരു വാക്ക് മിണ്ടുവാന്‍-
കാത്തു നീ നിന്നതും,
ഒരു നോക്ക് കാണുവാന്‍-
ചാരത്തു വന്നതും,
തോട്ടൊന്നു നോക്കുവാന്‍ -
തട്ടി പറച്ചതും,
ഞാന്‍ നിന്റെതാകുവാന്‍-
കൂടെ നടന്നതും,
ഓർമ്മയില്ലെ നിനക്കോർമ്മയില്ലേ ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല  വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
 
ആലില കൃഷ്ണന്റെ ചിത്രം വരച്ചു നീ-
പൂന്താന വരികള്‍ മാറ്റിയില്ലേ,
കൂടിയല്ല പിറക്കുന്ന നേരത്തും-
കൂടിയല്ല മരിക്കുന്ന നേരത്തും,
മധ്യയിങ്ങനേ കാണുന്ന നേരത്തു-
സ്നേഹിച്ചുകൂടേ നാം പ്രിയേ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല  വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
 
നീയന്നു ചാര്‍ത്തിയ സിന്ദൂര നാള്‍ തൊട്ട്-
സ്നേഹം മറഞ്ഞു മരിക്കയാണോ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല  വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.


അനിൽ കൊടക്കാട്ടിൽ 2009 

Thursday, June 20, 2013

Haiku June 2013

ആല്‍മരത്തണലില്‍
ലഹരി പുകച്ച് ഭിക്ഷു
ഇളകിയാടും ആലിലകൾ

Wednesday, June 12, 2013

പ്രവാസിയോട്

മഴ നനഞ്ഞ നക്ഷത്രം 
മിഴി നിറഞ്ഞ പ്രവാസിയോട്
അവൾ നനഞ്ഞു കുതിർന്നെന്ന് !

Friday, June 7, 2013

മണൽക്കാറ്റ്

മൂളും മണൽക്കാറ്റ് 
പുതുമണ്ണിന്‍ സുഗന്ധം

നഷ്ട്ടമായ ഇടവപ്പാതി !

Wednesday, June 5, 2013

നിശാഗന്ധി

മഴ ചാറും നടുമുറ്റം 
പാതി വിടർന്ന നിശാഗന്ധി
നിലാവ് മങ്ങിയോ !

Monday, June 3, 2013

ജയ ജയ ജയ ജയ ഹേ

പള്ളിക്കൂടത്തിലേയ്ക്ക് 
പിച്ചപ്പാത്രത്തിൻ ഒളിഞ്ഞു നോട്ടം
ജയ ജയ ജയ ജയ ഹേ !

Thursday, May 23, 2013

പൈക്കുരുന്ന്

പുലരിയുടെ നിശബ്ദത
കറവയുടെ മൂളിപ്പാട്ടിൽ 
ഉറങ്ങും പൈക്കുരുന്ന് !

Tuesday, April 30, 2013

കുരുന്നു മഴ

ഇടവഴിയിൽ 
കരിയില കൊലുസ്സിട്ട് 
കുരുന്നു മഴ !

Thursday, April 25, 2013

കുടമാറ്റം

പുഴക്കടവ് -
നിഴലാടുന്നു 
കുടമാറ്റം !

Tuesday, March 26, 2013

ആളിപ്പടർന്ന ഓർമ്മകൾ

ചിതയണഞ്ഞിട്ടും 
ആളിപ്പടർന്ന ഓർമ്മകൾ 
നീറി പുകയുന്നു !

Monday, January 28, 2013

ചെളിപ്പൂക്കൾ-

ചെളിപ്പൂക്കൾ- 
മുറ്റത്ത്‌ കളിയ്ക്കുന്നു 
മഴക്കുരുന്ന്!