Tuesday, June 25, 2013

സ്നേഹത്തെ മായ്കുന്ന സിന്ദൂരം

സ്നേഹത്തെ മായ്കുന്ന സിന്ദൂരം 

സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല  വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍,
 
നീയന്നു ചാര്‍ത്തിയ സിന്ദൂരപ്പൂവിന്നു-
നെഞ്ജ‍ത്തിലെയ്ക്ക് കരിഞ്ഞു വീണു, 
നീയന്നു പാടിയ പാട്ടിന്റെയീണമൊ -
പെയ്യാതെ നില്‍കുന്ന മാരി പോലെ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
 
ഒരു വാക്ക് മിണ്ടുവാന്‍-
കാത്തു നീ നിന്നതും,
ഒരു നോക്ക് കാണുവാന്‍-
ചാരത്തു വന്നതും,
തോട്ടൊന്നു നോക്കുവാന്‍ -
തട്ടി പറച്ചതും,
ഞാന്‍ നിന്റെതാകുവാന്‍-
കൂടെ നടന്നതും,
ഓർമ്മയില്ലെ നിനക്കോർമ്മയില്ലേ ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല  വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
 
ആലില കൃഷ്ണന്റെ ചിത്രം വരച്ചു നീ-
പൂന്താന വരികള്‍ മാറ്റിയില്ലേ,
കൂടിയല്ല പിറക്കുന്ന നേരത്തും-
കൂടിയല്ല മരിക്കുന്ന നേരത്തും,
മധ്യയിങ്ങനേ കാണുന്ന നേരത്തു-
സ്നേഹിച്ചുകൂടേ നാം പ്രിയേ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല  വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
 
നീയന്നു ചാര്‍ത്തിയ സിന്ദൂര നാള്‍ തൊട്ട്-
സ്നേഹം മറഞ്ഞു മരിക്കയാണോ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല  വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.

അനിൽ കൊടക്കാട്ടിൽ 2009 

Thursday, June 20, 2013

Haiku June 2013

ആല്‍മരത്തണലില്‍
ലഹരി പുകച്ച് ഭിക്ഷു
ഇളകിയാടും ആലിലകൾ

Wednesday, June 12, 2013

പ്രവാസിയോട്

മഴ നനഞ്ഞ നക്ഷത്രം 
മിഴി നിറഞ്ഞ പ്രവാസിയോട്
അവൾ നനഞ്ഞു കുതിർന്നെന്ന് !

Friday, June 7, 2013

മണൽക്കാറ്റ്

മൂളും മണൽക്കാറ്റ് 
പുതുമണ്ണിന്‍ സുഗന്ധം

നഷ്ട്ടമായ ഇടവപ്പാതി !

Wednesday, June 5, 2013

നിശാഗന്ധി

മഴ ചാറും നടുമുറ്റം 
പാതി വിടർന്ന നിശാഗന്ധി
നിലാവ് മങ്ങിയോ !

Monday, June 3, 2013

ജയ ജയ ജയ ജയ ഹേ

പള്ളിക്കൂടത്തിലേയ്ക്ക് 
പിച്ചപ്പാത്രത്തിൻ ഒളിഞ്ഞു നോട്ടം
ജയ ജയ ജയ ജയ ഹേ !