കാലം കാത്തിതാ കടവത്ത് തോണി
കണ്ണീർ വറ്റിയൊരാറിൽ മയങ്ങുന്നു,
കാട്ടാറിൻ മേളം കേൾക്കാതെ കാനനം
കാലിടറി വിണ്ണിൽ കൈ കൂപ്പീടുന്നു,
കരയെ തനിച്ചാക്കി കടലോ മടങ്ങുന്നു
കര കണ്ട കാലം കടലും മറന്നു പോയ്,
കാണുന്നതൊന്നും കണ്ടാലറിയാതെ
കോലങ്ങൾ കെട്ടി നടക്കുന്നു മാനവർ,
കാട്ടിലും മേട്ടിലും വെട്ടി തെളിച്ചിട്ട്
കെട്ടിയുയർത്തുന്നു കൊട്ടാര കെട്ടുകൾ,
കിട്ടിയതൊന്നും കണ്ണിൽ പിടിയ്ക്കാതെ
കിട്ടാത്ത സൂര്യനെ തേടിയലയുന്നു,
കലി പൂണ്ട കാലം ലോകം വെറുത്തിട്ട്
കാലങ്ങൾ നോക്കാതെ വന്നു പോകും.
കണ്ണീർ വറ്റിയൊരാറിൽ മയങ്ങുന്നു,
കാട്ടാറിൻ മേളം കേൾക്കാതെ കാനനം
കാലിടറി വിണ്ണിൽ കൈ കൂപ്പീടുന്നു,
കരയെ തനിച്ചാക്കി കടലോ മടങ്ങുന്നു
കര കണ്ട കാലം കടലും മറന്നു പോയ്,
കാണുന്നതൊന്നും കണ്ടാലറിയാതെ
കോലങ്ങൾ കെട്ടി നടക്കുന്നു മാനവർ,
കാട്ടിലും മേട്ടിലും വെട്ടി തെളിച്ചിട്ട്
കെട്ടിയുയർത്തുന്നു കൊട്ടാര കെട്ടുകൾ,
കിട്ടിയതൊന്നും കണ്ണിൽ പിടിയ്ക്കാതെ
കിട്ടാത്ത സൂര്യനെ തേടിയലയുന്നു,
കലി പൂണ്ട കാലം ലോകം വെറുത്തിട്ട്
കാലങ്ങൾ നോക്കാതെ വന്നു പോകും.
കിട്ടിയതൊന്നും കണ്ണിൽ പിടിയ്ക്കാതെ
ReplyDeleteകിട്ടാത്ത സൂര്യനെ തേടിയലയുന്നു...
വാസ്തവം