ഇനിയൊരു ജന്മം എന്ന് വരും എന്‍റെ മനസ്സിലെ മഞ്ഞു കാലം പൂക്കുവാന്‍!!
ചോരക്കറ പിടിച്ച ചുമരില്‍ ഉമ്മ വച്ച് കരയുമ്പോഴും വെളിച്ചം കാണാന്‍ തിരക്ക് കൂട്ടുന്ന കുരുന്നു ജീവന്റെ തുടിപ്പ് മാത്രമായിരുന്നു എന്‍റെയീ അമ്മ മനസ്സില് !
തീമഴകള്‍ക്ക് പിടി കൊടുക്കാതെ പാത്തും പതുങ്ങിയും ഉറക്കമുളച്ച് കാവല്‍ നിന്നതും എന്നിലുറങ്ങുന്ന കുഞ്ഞിന്‍റെ മുഖം ഒരു നോക്ക് കാണുവാന്‍ മാത്രം !
തെരുവുകളില്‍ ചിതറിക്കിടക്കുന്ന ചലനമറ്റ പിഞ്ചു മനസ്സുകള്‍ കവച്ച് വച്ച് ഭക്ഷണ പൊതികള്‍ തേടിയത് എന്‍റെ വയറ്റില്‍ വളരുന്ന പ്രണയസ്വപ്നങ്ങള്‍ക്ക് !
ഓരോ വെടിയൊച്ച കേള്‍ക്കുമ്പോളും ഇരു കൈകളും എന്‍റെ വയറിനോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ എന്‍റെ നെഞ്ചില്‍ പിടയുന്ന നെടുവീര്‍പ്പ് കുഞ്ഞറിയരുതെ എന്ന് പ്രാര്‍ത്ഥിച്ചു,
എന്നിട്ടും .......
എല്ലാമറിയുന്ന ദൈവം എന്തിനെന്റെ സ്വപ്‌നങ്ങളെ പട്ടാളക്കാരന്റെ ബൂട്ടിനടിയില്‍ അമര്‍ത്തി കളഞ്ഞത് ?
ഇനിയൊരു ജന്മം എന്ന് വരും എന്‍റെ മനസ്സിലെ മഞ്ഞു കാലം പൂക്കുവാന്‍!

യുദ്ധദേശത്തിലെ ചിത്രം
ReplyDeleteഉം.. കാലം കലങ്ങുന്നു
ReplyDelete