സ്നേഹത്തെ മായ്കുന്ന സിന്ദൂരം
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍,
നീയന്നു ചാര്‍ത്തിയ സിന്ദൂരപ്പൂവിന്നു-
നെഞ്ജത്തിലെയ്ക്ക് കരിഞ്ഞു വീണു,
നീയന്നു പാടിയ പാട്ടിന്റെയീണമൊ -
പെയ്യാതെ നില്‍കുന്ന മാരി പോലെ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
ഒരു വാക്ക് മിണ്ടുവാന്‍-
കാത്തു നീ നിന്നതും,
ഒരു നോക്ക് കാണുവാന്‍-
ചാരത്തു വന്നതും,
തോട്ടൊന്നു നോക്കുവാന്‍ -
തട്ടി പറച്ചതും,
ഞാന്‍ നിന്റെതാകുവാന്‍-
കൂടെ നടന്നതും,
ഓർമ്മയില്ലെ നിനക്കോർമ്മയില്ലേ ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
ആലില കൃഷ്ണന്റെ ചിത്രം വരച്ചു നീ-
പൂന്താന വരികള്‍ മാറ്റിയില്ലേ,
കൂടിയല്ല പിറക്കുന്ന നേരത്തും-
കൂടിയല്ല മരിക്കുന്ന നേരത്തും,
മധ്യയിങ്ങനേ കാണുന്ന നേരത്തു-
സ്നേഹിച്ചുകൂടേ നാം പ്രിയേ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
നീയന്നു ചാര്‍ത്തിയ സിന്ദൂര നാള്‍ തൊട്ട്-
സ്നേഹം മറഞ്ഞു മരിക്കയാണോ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
അനിൽ കൊടക്കാട്ടിൽ 2009
നല്ല വരികൾ
ReplyDeleteശുഭാശംസകൾ.....
നന്ദി
Deleteമനോഹരം കുഞ്ഞി കവിതയെ ഞാൻ കണ്ടിരുന്നുള്ളൂ
ReplyDeleteനന്നായി ആശംസകൾ
അച്ചടി ചതിച്ചിട്ടുണ്ട്
പുനപ്രസിധീകരിക്കുമോ
ok. നന്ദി
Delete