Thursday, June 5, 2014

തർപ്പണം

നുള്ളി നോവിയ്ക്കുന്നെൻ
ചിന്തകളുടെ ഇടനാഴിയിൽ
പൊടിയുന്ന ചോരയിൽ
ഒട്ടിപ്പിടിച്ച മണൽത്തരികൾ
നിൻ ചുംബനങ്ങൾ.
 
കാത്തിരിപ്പുകളിന്ന്
ആത്മാവ് വേറിട്ടനാഥമായ്
മോഹം തീപ്പെട്ട കണ്ണിണകളിൽ
എരിവുകൾ പെയ്യുന്നു
നിൻ ചുടു നിശ്വാസം.
 
കൊള്ളി വയ്ക്കുന്നു ഞാൻ
സ്ഥിരചിത്തമില്ലാത്ത
പ്രണയ മോഹങ്ങൾക്ക്
മറന്നിടാം മഴനൂലുകൾ
പുണർന്ന സായം സന്ധ്യകൾ
 
മുങ്ങി നിവരട്ടെ
നിൻ മണവും വിയർപ്പുണ്ടെൻ
ചിതറിയകലും കിനാ-
ചിന്തുകൾക്ക്
പൊറുത്തിടാം ഇന്നലെകൾ
പ്രാണനിൽ കൊത്തിവച്ചവ !

3 comments: